Skip to main content

അൻസിയക്ക് ഒരാഴ്ചയ്ക്കകം മുൻഗണന റേഷൻ കാർഡ് " ഉത്തരവിട്ട് മന്ത്രി പി. രാജീവ്

തന്റെ പേരിലുള്ള എ.പി.എൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണം എന്നാവശ്യവുമായാണ് മാഞ്ഞാലി മാട്ടുപുറം സ്വദേശിനി അൻസി അലിയാർ കരുമാലൂരിലെ പബ്ലിക് സ്ക്വയർ വേദിയിൽ എത്തിയത്. പലതവണ സപ്ലൈ ഓഫീസിൽ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. അൻസിയുടെ ആവശ്യം കേട്ടറിഞ്ഞ മന്ത്രി പി. രാജീവ് ഒരാഴ്ച്ചക്കകം കാർഡ് തരം മാറ്റൽ നടപടി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഓട്ടിസം ബാധിതയായ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു  അൻസി അപേക്ഷ നൽകിയത്. ഡ്രൈവറായ ഭർത്താവിൻ്റെ വരുമാനമാണ് കുടുംബത്തിൻറെ ഏക ആശ്രയം. മകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് മതിയാകാത്ത സ്ഥിതിയായിരുന്നു. എന്നാൽ വീടിന് അല്പം വലുപ്പം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു. രണ്ട് വർഷമായിട്ടും നടപടിയുണ്ടാകാതെ വന്നതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. 

അതിനിടെയാണ് പബ്ലിക് സ്ക്വയർ അദാലത്ത് നടക്കുന്ന വാർത്ത അൻസിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം പബ്ലിക് സ്ക്വയർ വേദിയിൽ എത്തിയ അൻസിയുടെ ആവശ്യം മന്ത്രി പരിഗണിക്കുകയും ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.

date