Post Category
വയോജനങ്ങൾക്ക് വിശ്രമിക്കാൻ എലൂരിൽ ഇടം ഒരുങ്ങുന്നു
ഏലൂരിലെ വയോജനങ്ങൾക്ക് വിശ്രമിക്കാൻ പെരിയാറിന്റെ തീരത്ത് ഒരു ഇടം നിർമിക്കാൻ അനുമതി നൽകി മന്ത്രി പി രാജീവ്.
ഏലൂർ നഗരസഭയിൽ പെരിയാറിന്റെ തീര ഭാഗത്ത് മുൻസിപ്പാലിറ്റിയുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന രണ്ട് സെന്റ് സ്ഥലമാണ് ഇടനേരങ്ങളിൽ വയോജനങ്ങൾക്ക് വിശ്രമത്തിനായി സജ്ജീകരിക്കാൻ തീരുമാനം ആയത്.
ഇതിനായി പല തവണ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും നടപടി ആയിരുന്നില്ല. ഇതിനെ തുടർന്ന് പി എസ് അഷ്‌റഫ് എന്ന പ്രദേശവാസി ഏലൂരിൽ നടന്ന പബ്ലിക് സ്‌ക്വയറിൽ മന്ത്രി പി രാജീവിന് സമർപ്പിച്ച അപേക്ഷയിലാണ് അനുമതി ലഭിച്ചത്.
date
- Log in to post comments