Skip to main content

അറിയിപ്പുകൾ

ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ഇന്ന്‌ (27)

 

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും നോർത്ത് പറവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയ്നിങ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയ്നിങ് (MS. OFFICE) എന്നിവ സൗജന്യമായി നൽകും. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമായി ഇന്ന്‌ (27/05/2025) ന് രാവിലെ 10 മണിക്ക് നോർത്ത് പറവൂർ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ എത്തുക. ഫോൺ-  9446926836, 0484-2422452, 9446025780.

 

ഉദ്യോഗ്-25' 
തൊഴിൽമേള 
മെയ് 30 ന്

 

ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 30 ന് 'ഉദ്യോഗ്-25' തൊഴിൽമേള  സംഘടിപ്പിക്കുന്നു.
കോട്ടപ്പടി മാർ ഏലിയാസ് കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന തൊഴിൽ മേളയിൽ 18 ന് മുകളിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ, ഡിസൈനിംഗ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. 

സ്വകാര്യ മേഖലയിൽ നിന്നും ഐ.ടി, ടെക്നിക്കൽ, സെയിൽസ്, ഓട്ടോമൊബൈൽ, ഹോട്ടൽ മാനേജ്‌മെൻ്റ്/ഹോസ്പിറ്റാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ബാങ്കിംഗ്, ഫിനാൻസ് പ്രമുഖ റീട്ടേയിലേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി 40 ന് മുകളിൽ പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും. 
 ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ www.empekm.in എന്ന വെബ്സൈറ്റിൽ എത്രയും വേഗം രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. 

ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 9.30 ന് ബയോഡാറ്റയും സർട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച അഡ്മിഷൻ സ്ലിപ്പുമായും വേണം ഹാജരാകാൻ. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാവുന്നതുമാണ്. ഹാജരാകാത്തവരുടെ രജിസ്ട്രേഷൻ പരിഗണിക്കുന്നതല്ല. ഫോൺ-  0484-2422452, 9446025780, 9446926836 

 

വാക്ക് ഇൻ ഇൻ്റർവ്യൂ മാറ്റിവെച്ചു

 

ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റൻ്റ്  നിയമനത്തിനായി മേയ് 29ന് (വ്യാഴം) നടത്താനിരുന്ന വാക്ക് ഇൻ ഇൻ്റർവ്യൂ മാറ്റിവെച്ചതായി എറണാകുളം ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ അറിയിച്ചു. വൃദ്ധ സദനങ്ങളുടെയും ജില്ലാതല കമ്മിറ്റികളുടെയും പ്രവർത്തന ഏകോപനത്തിനായി കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും.

date