Skip to main content

ഊര്‍ജിത നികുതി പിരിവ് യജ്ഞം 

 

മൈലപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ നികുതികള്‍ സ്വീകരിക്കുന്നതിനുള്ള കളക്ഷന്‍    ക്യാമ്പ് ഈ മാസം 22 മുതല്‍ നടക്കും. 22ന് പേഴുംകാട് ജംഗ്ഷന്‍, കോട്ടാമല അങ്കണവാടി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും 23ന് മേക്കൊഴൂര്‍ മാര്‍ക്കറ്റില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും പത്തരപ്പടിയില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും 24ന് മണ്ണാറക്കുളഞ്ഞി മാര്‍ക്കറ്റില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ആനക്കുഴിക്കല്‍ ജംഗ്ഷനില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെയും 26ന് മുള്ളന്‍കല്ല് അങ്കണവാടി, കുമ്പഴ വടക്ക് ജംഗ്ഷന്‍,  27ന് കാക്കാംതുണ്ട് സ്‌കൂള്‍, ശാന്തിനഗര്‍, 28ന് ചെറുവള്ളിക്കര കടപ്പാടി, കോട്ടപ്പാറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയുമാണ് ക്യാമ്പ് നടക്കുക.   കെട്ടിട നികുതി, ഡി ആന്‍ഡ് ഒ ലൈസന്‍സ് അപേക്ഷ എന്നിവ ക്യാമ്പില്‍ സ്വീകരിക്കും. എല്ലാ നികുതി ദായകരും ഈ അവസരം പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.                                                        (പിഎന്‍പി 3680/18)

date