Post Category
അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് നിയന്ത്രണത്തിലുളള ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലേക്ക് താല്കാലിക ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് തസ്തികയിലേക്കും നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്, സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്സ് പാസായിരിക്കണം. പ്രായപരിധി 18 - 36. എസ് സി/ എസ് ടി വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 41. അപേക്ഷയോടൊപ്പം വിദ്യാഭ്യാസം, ജാതി /പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 04735 227703.
date
- Log in to post comments