രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റേത് മാതൃകാപരമായ പ്രവർത്തനം : മന്ത്രി വീണാ ജോർജ്ജ്
രായമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു
രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രായമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും കീഴില്ലം, വായ്ക്കര, പുല്ലുവഴി, ഇരിങ്ങോൾ എന്നീ സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും കുടുംബശ്രീ സി.ഡി.എസ് വാർഷിക ഉദ്ഘാടനവും ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി ദേശീയശ്രദ്ധ ആകർഷിച്ചിട്ടുള്ള സ്ഥാപനമാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം . ഇക്കാര്യത്തിൽ രായമംഗലം ഗ്രാമപഞ്ചായത്തിന്റെ മികച്ച ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ആകെ 55 ലക്ഷം രൂപ ചെലവിലാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ദേവനന്ദ മുഖ്യാതിഥിയായി.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദാ മോഹൻ, മുൻ എം.എൽ.എ സാജു പോൾ,
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ദീപ ജോയ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, രാജി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ്, കീഴില്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ സുകുമാരൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സിന്ധു, രായമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് ബി. നായർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.മോഹനൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇ.എൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments