Skip to main content

ക്ഷേത്രപ്രവേശന ചരിത്രം 

  1936 നവംബര്‍ 12നാണ് തിരുവതാംകൂര്‍ രാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ എല്ലാ ജാതിയില്‍പെട്ട ഹിന്ദുകള്‍ക്കും ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. മഹാരാജാവിന്റെ 24ാം  പിറന്നാള്‍ ദിവസമായിരുന്നു ചരിത്ര വിധി പ്രഖ്യാപിച്ചത്.  ഈ വിളംബരത്തിലൂടെ ഇന്ത്യയിലാദ്യമായി സര്‍ക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം നല്‍കുന്ന നാട്ടുരാജ്യമായി തിരുവിതാംകൂര്‍ മാറി. തിരുവതാംകൂറിലെ അവര്‍ണ്ണ, ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം ഇതിലൂടെ സാധ്യമായി. ആധുനിക കാലത്തിന്റെ അത്ഭുതം എന്ന് ഇതിനെ വിശേഷിപ്പിച്ച മഹാത്മാ ഗാന്ധി 'സ്മൃതി' എന്ന് ഇതിനെ നാമകരണം ചെയ്തു. അന്നുവരേയും സവര്‍ണര്‍ക്കു മാത്രമായിരുന്നു ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നത്. നിശബ്ദവും രക്തരഹിതവുമായ വിപ്‌ളവമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.  ഹൈന്ദവ സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ  മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത് ഈ രാജകീയ വിളംബരമായിരുന്നു. 

 

അപേക്ഷകള്‍ ക്ഷണിക്കുന്നു

ആലപ്പുഴ: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കെസ്‌റ-99 പദ്ധതി (ജി.ഒ(പി) 40/99/എല്‍.ബി.ആര്‍ 30-03-99) തീയതി പ്രകാരം സ്വയംതൊഴില്‍ തുടങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കൂടുതലാകാന്‍ പാടില്ല. 21 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ലഭിക്കും. പരമാവധി 1,00,000 രൂപ വായ്പയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. സബ്‌സിഡി 20%. പൂരിപ്പിച്ച അപേക്ഷകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് എത്തിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2230622

 

 

 

 

date