മയക്കുമരുന്നിനെതിരെ തുടര്‍നടപടികള്‍ വേണം: ചാരായനിരോധന ജനകീയ സമിതി
മയക്കുമരുന്നിനെതിരെ എക്സൈസ്-പോലീസ് വകപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും പരിശോധനകള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്നും ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണസമിതി. എ ഡി എം ജി നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
ഫ്ളാറ്റുകളിലെ പരിശോധന തുടരണം. ടൂറിസ്റ്റ് വാഹനങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങള്‍, കൊല്ലം ബീച്ച് എന്നിവിടങ്ങള്‍ പരിശോധിക്കണം. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങള്‍ നിരീക്ഷണം ഉറപ്പാക്കണം.
കരുനാഗപ്പള്ളി, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ നീരിക്ഷണവും പരിശോധനയും നടത്തണം. സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കണം, സ്കൂള്‍ ജാഗ്രതസമിതികളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനവും ഒരുക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു.
മെയ് ഒന്ന് മുതല്‍ 28 വരെ ജില്ലയില്‍ എക്സൈസ് വകുപ്പ് 850 റെയ്ഡുകള്‍ നടത്തി. 114 അബ്കാരി കേസുകളും, 66 മയക്കുമരുന്ന് കേസുകളും, 504 കോട്പ്പ കേസുകളും. വിമുക്തിയുമായി ബന്ധപ്പെട്ട് സ്കൂള്‍തലത്തില്‍ എട്ട് ബോധവത്കരണ പരിപാടികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി/സ്കൗട്ടസ്, സ്കൂള്‍ ജാഗ്രത സമിതി പരിപാടികള്‍ ഉള്‍പ്പെടെ 442 പ്രവര്‍ത്തനങ്ങള്‍ നടത്തി. വനാതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യനിര്‍മാണം തടയാന്‍ നടപടിയെടുക്കണമെന്നും എക്സൈസ്, ഫോറെസ്റ്റ്, റവന്യൂ, പോലീസ് വകുപ്പുകള്‍ സംയുക്തപരിശോധനകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം നൗഷാദ്, വിമുക്തി ജില്ലാ മാനേജര്‍ എച്ച് നൂറുദ്ദീന്‍, ചാരായനിരോധന നിരീക്ഷണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments