Post Category
അനധികൃത മത്സ്യബന്ധനം നടത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കും
ജലാശയങ്ങളെ മലിനമാക്കുന്ന അപകടകരമായ മത്സ്യബന്ധനം നടത്തിയാല്‍ മൂന്നുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ചമത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തൃക്കോവില്‍വെട്ടം ഗ്രാമപഞ്ചായത്തിലെ കണിയാംതോട് കനാലിന് സമീപം പരിശോധന നടത്തി. കനാലിന് കുറുകെയും ഇരുവശങ്ങളിലും മല്‍സ്യങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നതരത്തില്‍ കൃത്രിമമായി സ്ഥാപിച്ച തടയണ പൂര്‍ണമായും നീക്കം ചെയ്തതായും അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 1394/2025)
date
- Log in to post comments