Skip to main content

അറിയിപ്പ്

 

                                                                                                                                                                               താല്‍ക്കാലിക നിയമനം*

 

കാക്കനാട് സ്ഥിതിചെയ്യുന്ന സൈനിക റസ്റ്റ് 

ഹൗസില്‍ മുഴുവന്‍ സമയ കെയര്‍ ടേക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജോലിസ്ഥലത്ത് താമസിച്ച് ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷകള്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, 682030 എന്ന വിലാസത്തിലോ, നേരിട്ടോ ജൂണ്‍ 10 ന് മുന്‍പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.  

ഫോണ്‍: 0484-2422239 

 

 

*ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്: സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.*

 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം എറണാകുളം ജില്ലാ ഭാഗ്യക്കുറി കോണ്‍ഫറന്‍സ് ഹാളില്‍ കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ഹഫ്സല്‍ സുലൈമാന്‍ അധ്യക്ഷനായി. റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ പി എ ഷാജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ സഞ്ജീവ് കെ വിശ്വനാഥ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ പി എസ് മോഹനന്‍, ബേബി തോമസ്, ബാബു കടമക്കുടി, ഇ ഡി ധനീഷ്, ജോര്‍ജ്ജ് കോട്ടൂര്‍, ജെയിംസ് അധികാരം എന്നിവര്‍ സംസാരിച്ചു.

 

 

*ഷോര്‍ട്ട് ടേം കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം*

 

എ.വി.ടി.എസ് സര്‍ക്കാര്‍ അംഗീകൃത അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിച്ചു. അപേക്ഷകള്‍ ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയില്‍ നേരിട്ട് നല്‍കാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകള്‍ (എന്‍ ടി സി) പാസായവര്‍, ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയുള്ളവര്‍ക്കോ, മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്.  

ഫോണ്‍ : 0484-2557275, 9495323026, 6282694108

 

*അപേക്ഷ ക്ഷണിച്ചു* 

 

കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങിലെ 2025-26 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് , ബി എസ് സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണീഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം.താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.admission.Kannuruni versity.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. മാനേജ്‌മെന്റ് കോട്ടയില്‍ അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ :8281574390

 

*ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു*

 

കോതമംഗലം താലൂക്കിലെ കവളങ്ങാട് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലെ അള്ളുങ്കലില്‍ പുതുതായി അനുവദിച്ച പൊതുവിതരണകേന്ദ്രത്തിലേക്ക് ലൈസന്‍സി നിയമനത്തിന് പട്ടികജാതി സംവരണ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 25 ന് മൂന്ന് മണിയ്ക്കുള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കം. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും, സിറ്റി റേഷനിംഗ് ഓഫീസിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും(civilsupplieskerala.gov.in) ലഭ്യമാണ്. നിശ്ചിത സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.                                                                                                                                                                    

 

*അപേക്ഷ ക്ഷണിച്ചു*

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്തിൽ 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 

 

 *അപേക്ഷ ക്ഷണിച്ചു.* 

 

 കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 01/01/2025ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷിക്കാം.അതേ വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാർഡുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കുന്നതാണ്. 

 

  അപേക്ഷർ പത്താം ക്ലാസ് പാസ്സായിരിക്കണം. അപേക്ഷകൾ 31/05/2025ന് വൈകിട്ട് 5 മണി വരെ അങ്കമാലി ബ്ലോക്ക് പരിസരത്ത് പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുo. 

 

അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

date