Skip to main content

കനത്ത മഴ: ജില്ലയിൽ ഇതുവരെ 182 വീടുകൾക്ക് നാശനഷ്ടം

കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 182 വീടുകൾക്ക് നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു.

 

ആലുവ താലൂക്കിൽ 47, കണയന്നൂരിൽ 10, കൊച്ചിയിൽ 28 , കോതമംഗലത്ത് 14, കുന്നത്തുനാട്ടിൽ 30, മൂവാറ്റുപുഴയിൽ 13, പറവൂരിൽ 37 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകൾ. 

 

കണയന്നൂർ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു.

date