Skip to main content
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പന്തിഭോജനം പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍  രവീന്ദ്രന്‍ കൊടക്കാട് സംസാരിക്കുന്നു.

പന്തിഭോജനം-പരമേശ്വരി ദേവിയുടെ പേര് മറക്കാന്‍ പാടില്ല

ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയവരില്‍ , പുതുതലമുറ മറക്കാന്‍ പാടില്ലാത്ത ഒരു പേരാണ് പരമേശ്വരി ദേവിയുടേതെന്ന് സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് അംഗം രവീന്ദ്രന്‍ കൊടക്കാട് പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പന്തിഭോജനം പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1939 ല്‍ കൊടക്കാട് നടന്ന കര്‍ഷക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു  പരമേശ്വരി ദേവി. പന്തി ഭോജന സംഘടിപ്പിച്ചതിന്റെ പേരില്‍ സ്വന്തം ജാതിയില്‍ നിന്ന് തന്നെ ഇവരെ പുറത്താക്കി. ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള   അവകാശം നേടിയെടുക്കാന്‍ വേണ്ടി ഇവര്‍ക്ക് സ്വന്തം ജീവിതം തന്നെ അര്‍പ്പിക്കേണ്ടി വന്നെന്ന് രവീന്ദ്രന്‍ കൊടക്കാട് പറഞ്ഞു. 
   പരിപാടിയില്‍ സ്വാമി പ്രേമാനന്ദ,ഫാദര്‍ സെബിന്‍ ചെതപ്പുറത്ത്,ഫാദര്‍ തോംസണ്‍ കൊറ്റിയാത്ത്,അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

     

date