Skip to main content

ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒമ്പത്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 90 കുടുംബങ്ങളിലായി 108 പുരുഷന്‍മാരും 127 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടെ 307 പേരാണ് ക്യാമ്പിലുള്ളത്. കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, വേങ്ങല്‍ എംടിഎല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സെന്റ് മേരീസ് എച്ച് എസ്, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.
 

date