Skip to main content

അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള റെഗുലർ ബാച്ചും രണ്ടാംശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക . ആറുമാസമാണ് പരിശീലന കാലാവധി.

ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട 18 വയസ്സ് തികഞ്ഞവരും എസ് എസ് എൽ സി യോ ഉയർന്ന യോഗ്യതയോ ഉള്ളവർ ആയിരിക്കണം. രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ എസ് എസ് എൽ സി സെർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം മട്ടാഞ്ചേരി ബസാർ റോഡിൽ യെത്തീംഖാന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ലഭിക്കും. 

 

ഫോൺ : 7356637887, 8281970272, 7594845696

date