Skip to main content

കായിക അധ്യാപക നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന സർക്കാർ സ്‌കൂളുകളിൽ കരാറടിസ്ഥാനത്തിൽ കായിക അധ്യാപകരെ നിയമിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്നും സി.പി.എഡ്, ഡി.പി.എഡ്, ബി.പി.എഡ്, എം.പി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വിദ്യാഭ്യാസ വർഷ കാലയളവിലേയ്ക്കാണ് നിയമനം. യോഗ്യതാ പരിശോധയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ പേര്, വിലാസം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ , ഇമെയിൽ വിലാസം എന്നിവ സഹിതം ജൂൺ 20 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിൽ ഹാജരാകണം.

 

കൂടുതൽ വിവരങ്ങൾക്ക്

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ,

സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം. 

(ഫോൺ: 0484-2422227, 7306726931) അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സെൽ, ജില്ലാ പഞ്ചായത്ത്, എറണാകുളം.

(ഫോൺ: 0484-2422520, 9061682857)

date