Skip to main content

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ ദിനാഘോഷം

സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ ദിനാഘോഷം ജൂണ്‍ 16 ന്  കുമ്പനാട് ധര്‍മഗിരിമന്ദിരത്തില്‍ നടക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ദിനാചരണ സന്ദേശം നല്‍കും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സാമൂഹികനീതി ഓഫീസര്‍  ജെ. ഷംല ബീഗം, എന്‍ എസ്എസ് വോളന്റിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വയോജന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ''മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍ കുടുംബത്തിനുള്ള പങ്ക്'',  ''മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും'' എന്നീ വിഷയങ്ങളില്‍  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി റ്റി സന്ദീഷ്, അഡ്വ. പ്രകാശ് പി തോമസ് എന്നിവര്‍  ക്ലാസ് നയിക്കും. പരിപാടിയുടെ ഭാഗമായി നടന്ന ഷോര്‍ട്ട് വീഡിയോ, സെല്‍ഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും.

date