Post Category
ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതി
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകർ ഗ്രാപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രോജക്ടിന്റെ വിശദ വിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിശ്ചിതമാനദണ്ഡത്തിനനുസരിച്ച് ആയിരിക്കും സബ്സിഡി ലഭിക്കുക. അതാത് ഗ്രാമപഞ്ചായത്ത്/സിഡി എസിന്റെ ശുപാർശയോടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ മൂന്നിനകം ലഭിക്കണം. ഫോൺ: 0497 2702080
date
- Log in to post comments