ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
മലമ്പുഴ ഗവ. വനിത ഐ.ടി.ഐ-യിൽ 2025 വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ det.kerala.gov.in എന്ന വെബ്സൈറ്റിലും, അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലായ itiadmissions.kerala.gov.in-ലും ലഭിക്കും. പ്രവേശനത്തിനായി 100 രൂപ ഫീസ് ഓൺലൈനായി അടയ്ക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്ട്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫാഷൻ ഡിസൈൻ & ടെക്നോളജി, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈയൻസസ് എന്നീ ട്രേഡുകളിലാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20. ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ജൂൺ 24. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും: ഫോൺ: 0491 2815181.
- Log in to post comments