Skip to main content

ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാലക്കാട് മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായി ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല. പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാ ഫീസ്. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഫീസ് അടച്ച ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2532371, 8111874768 ഇമെയിൽ: gcipkd@gmail.com

date