Skip to main content
അപകടത്തില്‍ മരണപ്പെട്ടയാള്‍

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ജൂൺ 13-ന് ഉച്ചയ്ക്ക് 2.45-ഓടെ പാലക്കാട്-വാളയാർ ദേശീയപാതയിൽ കളരിപ്പറമ്പിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്. മരിച്ചയാളുടെ ഇടതു കൈത്തണ്ടയിൽ പാമ്പിന്റെ ചിഹ്നത്തിൽ പച്ചകുത്തിയിട്ടുണ്ട്. വലത് കൈയിൽ ദൈവങ്ങളുടെ ചിഹ്നങ്ങളും പച്ചകുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പാലക്കാട് കസബ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912566148 (പൊലീസ് സ്റ്റേഷന്‍), 9497987148 (ഇൻസ്പെക്ടർ ഓഫ് പൊലീസ്), 9497980607 (സബ് ഇൻസ്പെക്ടർ).

date