Skip to main content

സഞ്ചരിക്കുന്ന സുരക്ഷ രഥം കടയിരുപ്പ് ഗവ ഹയർസെക്കൻഡറി സ്കൂളിലും എത്തി 

 

കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ഫാക്ടറീസ്‌ ആൻഡ്‌ ബോയ്‌ലേഴ്‌സ്‌ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സുരക്ഷിതത്വ ബോധവൽക്കരണ ക്ലാസ്സ് കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചു . ആധുനിക സൗകര്യങ്ങളാടെ പ്രത്യേകം തയ്യാറാക്കിയ സുരക്ഷാ രഥത്തിൽ (മൊബൈൽ വാഹനം) വച്ചാണ് ക്ലാസ്സ് നടത്തിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കാണ്‌ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.

ശീതികരിച്ച സുരക്ഷ രഥത്തിനുള്ളിൽ വലിയ ബോർഡ്‌ ലാപ്‌ടോപ്‌, പ്രൊജക്ടർ സൗകര്യങ്ങളുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരും അപകടഘട്ടങ്ങളെ നേരിടാൻ പഠിപ്പിക്കുന്ന പരിശീലകരുമാണ് ക്ലാസുകൾ നയിക്കുന്നത്. സുരക്ഷാ രഥത്തിൽ ഒരു സമയം അമ്പത്‌ കുട്ടികൾക്ക്‌ ക്ലാസ്സുകൾ നൽകാം. സാമൂഹിക സുരക്ഷാ ബോധവത്കരണത്തിനായി വിദ്യാലയത്തിലെത്തിയ രഥം കുട്ടികൾക്ക്‌ പുതിയ അറിവിന്റെ അനുഭവമായി. ഹെസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം ക്ലാസ്സുകളാണ് നടത്തിയത്.

വി.പി. സജീന്ദ്രൻ എം.എൽ.എ. ബോധവത്‌കരണ ക്ലാസ്‌ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എം.എ. പൗലോസിന്റെ അധ്യക്ഷതയിൽ, സംസ്ഥാന കോ-ഓർഡിനേറ്റർ ബി. സിയാദ്‌, ഡോ. സിബി പുലയത്ത്‌, പ്രിൻസിപ്പൽ സി.പി. ദീപ, ഹെഡ്‌മിസ്‌ട്രസ്‌ ജി. ഉഷാകുമാരി, പി.എൻ. സിന്ധു, കെ.വി. എൽദോ എന്നിവർ പങ്കെടുത്തു. 

date