Skip to main content

മെഡിക്കൽ ഓഫീസർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ  മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്സ് ബിരുദവും പെർമെനന്റ് ടി.സി.എം.സി. രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകർക്ക് മെയ് 31ന് 62 വയസ് കവിയരുത്. 50,000 രൂപ ശമ്പളം ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 25ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.

ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഓൺലൈൻ ലിങ്കിൽ അപ്ലോഡ് ചെയ്യണം. അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ/തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/m53RHUg28kZhTmKZA പരീക്ഷ/ഇന്റർവ്യൂവിന് പങ്കെടുക്കുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാജരാക്കണം. പരീക്ഷ/ ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും.

date