Post Category
നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ 22ന്
ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ജൂനിയര്‍, സബ് ജൂനിയര്‍ നീന്തല്‍ മത്സരങ്ങള്‍ ജൂണ്‍ 22ന് രാവിലെ എട്ട് മുതല്‍ ടി.കെ.എം. ഇന്റര്‍നാഷണല്‍ അക്വാട്ടിക് സെന്ററില്‍ നടത്തും. ഉദ്ഘാടനസമ്മേളനം രാവിലെ 10ന് ക്ഷീര- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അധ്യക്ഷനാകും. മത്സരങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ മുഖേന ജൂണ്‍ 19 വരെ. ഫോണ്‍: 9447491042, 8547238823, 9497896596.
date
- Log in to post comments