Skip to main content

ജില്ല ഹോമിയോ ആശുപത്രിയിൽ മറവി രോഗ ഒ.പി ആരംഭിച്ചു

സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു. 
 മൂന്നരലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടത്തുന്നത്. ആരംഭഘട്ടം എന്ന നിലയിൽ ജില്ലയിൽ പ്രവർത്തനം വിലയിരുത്തിയശേഷം വിവിധ പഞ്ചായത്തുകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കുമെന്നും കൂടുതൽ ബോധവൽക്കരണ പരിപാടികളിലൂടെ തുടർ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തും ഹോമിയോപ്പതി വകുപ്പും സംയുക്തമായി നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ജില്ലാ ഹോമിയോ ആശുപത്രിയിൽ എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സ്മൃതി ഒ.പി പ്രവർത്തിക്കും.
 ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ആർ അനൂപമ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.എം.ഒ ഡോ. കെ.എസ്.മിനി, സൂപ്രണ്ട് ഡോ.ഇ.എ. സൌദ, സ്മൃതി ഒ.പി ഇൻ ചാർജ് ഡോ. ചിന്തു തോമസ്, ആർ.എം.ഒ: ഡോ.എം.പി. ഉമാദേവി, എച്ച്.എം.സി അംഗങ്ങളായ സിബി ജോൺ, ജോയ് ചെട്ടിശ്ശേരി, സിറിൾ ജി. നരിക്കുഴി, എന്നിവർ പ്രസംഗിച്ചു. 
 

date