അറിയിപ്പുകൾ
വിവരാവകാശ
കമ്മീഷൻ ഹിയറിങ്
ഇന്ന് (ജൂൺ 19)
സംസ്ഥാന വിവരാവകാശ കമ്മീഷണർ
ഡോ.കെ.എം.ദിലീപിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 19) രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തും.
ദർഘാസ് ക്ഷണിച്ചു
സൂപ്രണ്ടിംഗ് എൻജിനീയർ, ഇറിഗേഷൻ സെൻട്രൽ സർക്കിൾ, തൃശ്ശൂരിന്റെ ഉടമസ്ഥതയിലുള്ളതും എറണാകുളം കാര്യാലയത്തിന്റെ കീഴിലുള്ളതുമായ KL-08- AS-7354 നമ്പർ അംബാസഡർ കാർ ലേലം / ക്വട്ടേഷൻ ചെയ്ത് വില്പന നടത്തുന്നതിനും അതിനുശേഷം അഞ്ചു വർഷത്തേക്ക് ഈ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിനുള്ള പുനർ ദർഘാസ് ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 23 വൈകുന്നേരം നാലിന് മുൻപായി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, ഇറിഗേഷൻ സബ് ഡിവിഷൻ, എറണാകുളം, നാലാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
*കേരള മീഡിയ അക്കാദമി: പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു *
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ജൂണ്‍ 27-ന് (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.
സ്വകാര്യമേഖലയിൽ നിയമനം ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ അവസരം.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ആലുവ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ ജൂൺ 25-ന് രാവിലെ 10 മുതൽ ആലുവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുന്നവർക്ക് അഭിമുഖങ്ങൾക്കുള്ള പരിശീലനം, കംപ്യൂട്ടർ പരിശീലനം, കരിയർ - കൗൺസലിങ് എന്നിവ സൗജന്യമായി ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്കും ചെയ്യാത്തവർക്കും 250 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആലുവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു*
ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പിജി പ്രോഗ്രാമിലെ 3 കോഴ്സുകൾക്ക് അപേക്ഷിക്കാം. എം എസ് സി കംപ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ്, എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാൻ കഴിയുക. 50 % സീറ്റിൽ കേരള യൂണിവേഴ്സിറ്റിയും 50% സീറ്റിൽ കോളേജും മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തുന്നു. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യുക. കോളേജിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. ഫോൺ 85470 05046, 95627 71381 , 94470 32077, 0471 2304494
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കരയിൽ ജൂൺ മാസം ആരംഭിക്കുന്ന സി സി എൽ ഐ എസ് സി , ഡി സി എ , ഡി ഡി റ്റി ഒ എ പി ജി ഡി സി എ എന്നീ ഹ്രസ്യ കാല കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. താല്പര്യം ഉള്ളവർ കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അവസാന തീയതി ജൂൺ 30.
- Log in to post comments