Post Category
എച്ച്‌ഐവി അണുബാധിതരെ സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
എച്ച്‌ഐവി അണുബാധിതരെ സംരക്ഷിക്കുന്നതിലും എച്ച്‌ഐവി പ്രതിരോധത്തിലും സമൂഹത്തിന്റെ ശ്രദ്ധ പതിയണമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആന്റി നാര്‍കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യയും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി യൂണിയനും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലും സംയുക്തമായി സംഘടിപ്പിച്ച ലോക എയ്ഡ്‌സ് രോഗ നിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എച്ച്‌ഐവി അണുബാധിതരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആന്റി നാര്‍കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ (അനാസി) ചെയര്‍മാന്‍ ഷാജി പ്രഭാകര്‍, ഡയറക്ടര്‍ കള്ളിക്കാട് ബാബു, രക്ഷാധികാരി എ.കെ. അബ്ബാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.5119/17
date
- Log in to post comments