Skip to main content

പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

 

കുട്ടനാട് താലൂക്കുതല പ്ലസ് വൺ പ്രവേശനോത്സവം കിടങ്ങറ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ പ്രമോദ് അധ്യക്ഷനായി. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ശ്രീകുമാർ, പഞ്ചായത്തംഗം ആശാ മനോജ്, സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ, പ്രഥമാധ്യാപിക ബിന്ദു, ഹയർ സെക്കൻഡറി അധ്യാപകരായ ഷിബു, ദേവി, അനീഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അധ്യാപകരുടെ കവിതാലാപനവും നടന്നു.

(പിആർ/എഎൽപി/1811)

date