താത്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തും
നാഷണൽ ആയുഷ് മിഷൻ ഭാരതിയ ചികിത്സാ വകുപ്പ് - ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റു പദ്ധതികളിലേക്കുമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമനം നടത്തും. വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തുവാൻ തീരുമാനിച്ചു. അപേക്ഷകൾ സ്വീകരിച്ച ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയുടെയും ഒറിജിനൽ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ താഴെ പറയുന്ന തിയതികളിൽ അഭിമുഖത്തിന് എത്തിച്ചേരണം.
തെറാപിസ്റ്റ് - മെയിൽ & ഫീമെയിൽ: ജൂൺ 25 രാവിലെ 9:30, ഫാർമസിസ്റ്റ് (ഹോമിയോ): ജൂൺ 25 ഉച്ചയ്ക്ക് 12 മണി, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ: ജൂൺ 26 രാവിലെ 9:30, ജി.എൻ.എം നഴ്സ്: ജൂൺ 26 നു ഉച്ചയ്ക്ക് 12 മണി, മൾട്ടി പർപ്പസ് വർക്കർ (കാരുണ്യ പ്രൊജക്ട് ): ജൂൺ 26 നു ഉച്ചയ്ക്ക് ഒരു മണി എന്നിങ്ങനെയാണ് അഭിമുഖത്തിൻ്റെ സമയക്രമം. വിശദവിവരങ്ങൾക്ക് http://nam.kerala.gov.in ഈ വെബ്സൈറ്റ് സന്ദർശിക്കുക. 0487-2939190 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് വിളിക്കുക.
- Log in to post comments