Skip to main content
*

ഗ്രന്ഥശാല പ്രവര്‍ത്തകരും എഴുത്തുകാരും സാഹിത്യയാത്ര സംഘടിപ്പിച്ചു.

കുമാരനാശാന്‍ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയില്‍ പുഷ്പാര്‍ച്ചന നടത്തി. പല്ലന കുമാരനാശാന്‍ സ്മാരകത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്റെ അധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ഡോ. കെ. ബി. ശെല്‍വമണി എന്നിവര്‍ ആശാന്റെ കാവ്യലോകം എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശുഭ വയനാടും സംഘവും അവതരിപ്പിച്ചു. ആശാന്‍ കവിതകളുടെ ആലാപനം ശശിധരന്‍ കുണ്ടറ, അപ്സര ശശികുമാര്‍, ആശ്രാമം ഓമനക്കുട്ടന്‍, ശിവരാജന്‍ കോവിലഴികം, ബിനീഷ്, ആര്‍. സുജാകുമാരി എന്നിവര്‍ നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, ആലപ്പുഴ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി. തിലകരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, കൊല്ലം താലൂക്ക് പ്രസിഡന്റ് പി. ഉഷാകുമാരി, സെക്രട്ടറി അഡ്വ. കെ. പി. സജിനാഥ്, കുന്നത്തൂര്‍ താലൂക്ക് സെക്രട്ടറി എസ്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

date