Skip to main content

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം

  പട്ടികവര്‍ഗ വികസന വകുപ്പില്‍  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്   പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം.
  കൊല്ലം/ആലപ്പുഴ ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച  പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പേര്, മേല്‍വിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റര്‍ നമ്പര്‍, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ച സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി   കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍  സഹിതം  ജൂണ്‍ 30നകം   ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, പുനലൂര്‍.പി.ഒ.,പിന്‍-691305  വിലാസത്തില്‍  ലഭ്യമാക്കണം. ഫോണ്‍ - 0475 2222353.
 
 

date