Post Category
*വയനാട് ടൗണ്‍ഷിപ്പ് നിര്‍വഹണ യൂണിറ്റില്‍ ഡെപ്യൂട്ടേഷന് നിയമനം*
വയനാട് ടൗണ്‍ഷിപ്പ് നിര്‍വഹണ യൂണിറ്റില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് നിയമനം. സര്‍ക്കാര്‍ വകുപ്പുകളിലെ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗസ്ഥര്‍ അപേക്ഷ, ബയോഡേറ്റ, 144 കെഎസ്ആര് പാര്‍ട്ട് 1 സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നല്കിയ നിരക്ഷേപപത്രം എന്നിവയുമായി ജൂണ്‍ 30 നകം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് ആന്‍ഡ് ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്, നാലാം നില, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ bcddkerala3.0@gmail.com ല്‍ ലഭിക്കും. ഫോണ്‍: 0471 2727379.
date
- Log in to post comments