Post Category
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം നടന്നു
കോട്ടായി ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എ.സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ആര്‍ അനിത അധ്യക്ഷയായി. വി.ഇ.ഒ സതീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 65 കുടുംബങ്ങള്‍ക്കും ജനറല്‍ വിഭാഗത്തില്‍ 30 കുടുംബങ്ങള്‍ക്കുമാണ് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. 95 പേര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട്.
പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വിനിത,വാര്‍ഡ് മെമ്പര്‍മാരായ എം.ആര്‍ രജിത, കെ.മിനി മോള്‍,വി. അംബിക, സി.ആര്‍ ലക്ഷ്മിക്കുട്ടി, വി.ഇ.ഒ ജിമ്മി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments