Skip to main content

താത്കാലിക നിയമനം

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ 26 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു.  ഏഴാം ക്ലാസ് പാസ്സായ, ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം മുന്‍ പരിചയമുണ്ടാവണം, മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ഫിസിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്, കണ്ണ് പരിശോധന റിപ്പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കരുതണം.

ഏഴാം ക്ലാസ് പാസായ, ബസ് ക്ലീനറായി ഒരു വര്‍ഷത്തെ മുന്‍ പരിചയമുള്ളവര്‍ക്ക് ബസ് ക്ലീനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫിസിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006412

date