Skip to main content

ഹരിതകര്‍മ്മസേന സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

 

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ ജില്ലാതല സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എല്‍.എസ്.ജി.ഡി ജോയിന്റ് സെക്രട്ടറി സജി തോമസ് മുഖ്യാതിഥിയായി.

 

വിവിധ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്ത പരിപാടിയില്‍ സേനയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍, വെല്ലുവിളികള്‍, നവീന ഇടപെടലുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജര്‍ ആര്‍ ആദര്‍ശ് നായര്‍, ഹരിതകര്‍മ്മസേന ജില്ലാ കോര്‍ഡിനേറ്റര്‍ അഭിജിത്ത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് കൗണ്‍സിലര്‍ കെ ഉഷ 'മാനസികാരോഗ്യം അവബോധം' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. എം.ഇ. ഡി.പി.എം.  ശ്രീരേഖ, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

date