അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് രൂപംനല്കിയ ജ്വാല (ജ്വാല - ജസ്റ്റീസ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്റ്) ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. നിയമബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള പട്ടികവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40 വയസ്സ്. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലീഗല്‍ കൗണ്‍സിലറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകന് സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. 20,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഒരു വര്‍ഷമാണ് പരിശീലനകാലാവധി.
താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0487 2360381.
- Log in to post comments