Post Category
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ്-രചനകൾ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥ, കവിത - മലയാളത്തിൽ) ജൂലൈ 10 ന് മുമ്പ് sahithyacamp1@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം -695043 എന്ന തപാൽ മുഖേനയോ അയക്കേണ്ടതാണ്. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.റ്റി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് / ആധാർ / വോട്ടർ ഐ.ഡി ഇവയിൽ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ, വാട്ട്സ്ആപ്പ് നമ്പർ എന്നിവ സഹിതം നൽകേണ്ടതാണ്. കവിത 60 വരിയിലും കഥ എട്ട് ഫുൾസ്കാപ്പ് പേജിലും കവിയരുത്. ഫോൺ :04872362321
date
- Log in to post comments