Skip to main content

അന്താരാഷ്ട്ര യോഗ വാരാചരണം ഉദ്ഘാടനം

അന്താരാഷ്ട്ര യോഗ വാരാചരണത്തിൻ്റെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇസ്ലാമിക്‌ വി.എച്ച്.എസ്.എസിൽ നടന്നു. നാഷണൽ ആയുഷ് മിഷൻ, എൻഎസ്എസ് വിഭാഗം, സി.ജി.സി.സി സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ ഷൈനി ഷാജി, കെ അഷിത, വാർഡ് മെമ്പർ സിന്ധു അശോകൻ, ബ്ലോക്ക്‌തല പരിശീലകൻ ബൈജു, സ്കൂൾ പ്രിൻസിപ്പൽ സതീഷ് കുമാർ, ഡോക്ടർ ലിറ്റി, പ്രോഗ്രാം ഓഫീസർ പി.എം തജ്‌രി, വളന്റിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date