Post Category
പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ കോഴ്സ്
അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നിഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരളയും ഹൈകോണ്‍ ഇന്ത്യയുമായി ചേര്‍ന്നാണ് പരിശീലനം നൽകുന്നത്. 150 മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈകോണ്‍ ഇന്ത്യയില്‍ ഉയര്‍ന്ന വേതനത്തില്‍ 100% ജോലി നല്കുന്നു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഐ.ടി.ഐ/ഡിപ്ലോമ/ബിടെക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ബിടെക് ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://csp.asapkerala.gov.in/courses/power-electronics-service-technician എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999704
date
- Log in to post comments