Skip to main content

വജ്ര ജൂബിലി ഫെലോഷിപ്പ്; കലാ പരിശീലനം ആരംഭിച്ചു

സാംസ്‌കാരിക വകുപ്പ്, കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് കലാപരിശീലനത്തിന് പാട്യം ഗ്രാമപഞ്ചായത്തില്‍ തുടക്കം.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ പരിപാടി ഉദ്ഘാടനം ചെയ്തു.  ആദ്യഘട്ടത്തില്‍ ചിത്രകല, കേരളനടനം, തിരുവാതിര, വയലിന്‍ ഇനങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. 16 ദിവസമാണ് പരിശീലന കാലാവധി.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഫായിസ് അരുള്‍ അധ്യക്ഷനായി. വജ്ര ജൂബിലി ഫെലോഷിപ്പ് കൂത്തുപറമ്പ് ബ്ലോക്ക് കണ്‍വീനര്‍ കെ.ഇ അനൂപ് പദ്ധതി വിശദീകരിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി സദാനന്ദന്‍, ഇ.സി പ്രസീത കുമാരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ വി പ്രവീണ്‍ കുമാര്‍, വജ്ര ജൂബിലി ഫെലോഷിപ്പ്  കലാ പരിശീലന അധ്യാപിക അഖില മാണിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date