Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂണ്‍ 27ന് രാവിലെ 10 മണി മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും എസ്.സി./എസ്.ടി/ഫിഷറീസ്  വിഭാഗത്തിനായി സംവരണം ചെയ്തതില്‍ ഒഴിവുളള സീറ്റിലേക്കും ഇതോടൊപ്പം അഡ്മിഷന്‍ നടത്തുന്നതാണ്.

50%   മാര്‍ക്കില്‍  കുറയാതെയുളള ബിരുദവും, പ്രവേശന പരീക്ഷ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741, 8547618290

date