അറിയിപ്പുകൾ
ഫാം വർക്കർ നിയമനം*
മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ(ദിവസ വേദനം) തസ്‌തികയിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. 30 മുതൽ 45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത ഫാമുകളിലെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷക്കുന്നവർക്ക് നീന്തൽ,വല വീശൽ, ബണ്ട് നവീകരിക്കൽ, വല നന്നാക്കൽ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന രേഖയും പ്രവർത്തന പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ജൂൺ 25 വൈകീട്ട് മൂന്നിന് മുൻപായി സമർപ്പിക്കണം.
ഫോൺ: 9526041267
തെങ്ങു കൃഷി വർധന: കർഷക കൂട്ടായ്മകളുടെ അപേക്ഷ ക്ഷണിച്ചു*
തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള കർഷക കൂട്ടായ്‌മകൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം ജൂലൈ 10 വൈകിട്ട് 5 ന് മുൻപായി നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. ഫോൺ : 0484 2376265, 2377267
വസ്തു ലേലം*
മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നമ്പർ- 24 സർവ്വേ നമ്പർ -70/32-2, 01.21 ആർ വിസ്തീർണമുള്ള ജപ്തി വസ്തു ലേലം ചെയ്യുന്നു. ജൂലൈ 21ന് ഉച്ചയ്ക്ക് 11ന് മുൻപായി മുളന്തുരുത്തി വില്ലേജ് ഓഫീസിൽ ലേലം നടക്കും .
ദർഘാസുകൾ
ക്ഷണിച്ചു*
വനിതാശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഗ്രാമപഞ്ചായത്തുകളിലെയും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ ജൂലൈ നാല് ഉച്ചകഴിഞ്ഞ് 2 വരെ സമർപ്പിക്കാം. ഫോൺ : 0484 2448803
- Log in to post comments