Skip to main content

അറിയിപ്പുകൾ

ദർഘാസ് ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഗ്രാമപഞ്ചായത്തുകളിലെയും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 0484 2448803.

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജൂൺ 24 ന് രാവിലെ 11 ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി നടത്തുന്ന സിറ്റിംഗിൽ, നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. സിറ്റിങ്ങുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com മെയിൽ വിലാസത്തിലോ, 9746515133 നമ്പരിൽ വാട്ട്സ് ആപ്പിലോ പരാതി സമർപ്പിക്കാം.

 

അപ്രന്റിസ് ക്ലർക്ക് നിയമനം

 

 ബിരുദധാരികളും ഡിസിഎ/കോപ്പ, മലയാളം കമ്പ്യൂട്ടിംഗിൽ അറിവ് ഉള്ളവരുമായ തൊഴിൽ രഹിതരായ പട്ടികജാതി യുവതീ യുവാക്കളിൽ നിന്നും ജില്ലയിൽ വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐടിഐ-യിലേക്ക് അപ്രന്റിസ് ക്ലർക്ക് പരിശീലനത്തിനായി (ഒരു ഒഴിവ്) അപേക്ഷ ക്ഷണിച്ചു. 21 നും 35 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷമാണ് പരിശീലന കാലാവധി. അപ്രന്റിസ് ക്ലർക്കായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. ഫോൺ - 0484-2422256

 

കേരള മീഡിയ അക്കാദമി : ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ വി എച്ച് നിനുമോള്‍ ഒന്നാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ മുനീറ എം രണ്ടാം റാങ്കിനും കൊച്ചി സെന്ററിലെ ജസ്റ്റിന്‍ മൂന്നാം റാങ്കിനും അര്‍ഹരായി. കാക്കനാട് പാലച്ചുവട് ദൈവത്തിന്‍മുഗള്‍ റോഡ് നെല്ലിപ്പിള്ളി വീട്ടില്‍ എന്‍ എ ഷമാസിന്റെ ഭാര്യയാണ് ഒന്നാം റാങ്ക് നേടിയ നിനുമോള്‍ വി.എച്ച്. തിരുവനന്തപുരം പോങ്ങുംമൂട് ഋതുവില്‍ എസ് എം ഷമീറിന്റെ ഭാര്യയാണ് രണ്ടാം റാങ്ക് നേടിയ മുനീറ എം. മൂന്നാം റാങ്ക് നേടിയ ജസ്റ്റിന്‍ കാസര്‍ഗോഡ് ചീമേനി പിലാന്തോളി അടുക്കപ്പറമ്പില്‍ വീട്ടില്‍ എം.ടി സൗമിനിയുടെ മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.

 

 

ഫെസിലിറ്റേറ്റർ കരാർ നിയമനം

 

കൃഷി വകുപ്പിന് കീഴിൽ ജില്ലയിലെ ഇൻപുട്ട് ഡീലേഴ്‌സിനായി സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇ൯ അഗ്രികൾച്ചർ എക്റ്റ൯ഷ൯ സർവ്വീസസ് ഫോർ ഇ൯പുട്ട് ഡീലേഴ്സ് പരിശീലന പരിപാടിയുടെ 2025-26 വർഷത്തേക്കുള്ള ബാച്ചിൻ്റെ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. പരിശീലനം ആരംഭിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് കരാർ നിയമനം.

യോഗ്യതകൾ:-

 

1. കൃഷി / ഹോർട്ടിക്കിൾച്ചർ എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും, കൃഷിയും അനുബന്ധ മേഖലയിലും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം

 

2. കൃഷി ബിരുദവും , കൃഷി വകുപ്പ് / കാർഷിക യൂണിവേഴ്സിറ്റി/ കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവയിലേതിലെങ്കിലും ഇരുപത് വർഷത്തെ സേവന പരിചയവും ഉള്ളവർക്ക് മുൻഗണന. എറണാകുളം ജില്ലയിലെ കൃഷിചര്യകളെ സംബന്ധിച്ച് മതിയായ അറിവുള്ളവരായിരിക്കണം

 

3. മികച്ച ആശയ വിനിമയ കഴിവുകളുള്ളവരും, പരിശീലനാർത്ഥികളെ ഏകോപിപ്പിച്ച് സുഗമമായി പരിശീലനം നടത്താൻ കഴിവുള്ളവരുമായിരി

4. ക്കണം.

 

4. കമ്പ്യൂട്ടറുകൾ, സ്‌മാർട്ട് ഫോണുകൾ എന്നിവ ഉപയോഗിച്ച് പരിശീലന പരിപാടിയുടെ ഡാറ്റാബേസ് മാനേജ്‌മെൻ, ഡോകുമെൻറേഷനും ചെയ്യുന്നതിന് കഴിവുള്ളവരായിരിക്കണം.

 

 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, വിശദമായ ബയോഡേറ്റയും, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ, ആർ.എ.റ്റി.റ്റി.സി വെറ്റില, നെട്ടൂർ പി ഒ, എറണാകുളം 682040 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ ജൂലൈ 7 വൈകീട്ട് 3ന് മുമ്പായി സമർപ്പിക്കേണ്ടതാണ്‌.

date