Skip to main content

കുന്നുകര കരിമാല്ലൂർ പഞ്ചായത്തുകളിൽ അടുത്ത 50 വർഷത്തേക്ക് കുടിവെള്ളം ഉറപ്പാക്കും

 

 

അടുത്ത 50 വർഷത്തേക്ക് കുന്നുകര , കരുമാല്ലൂർ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതാണ് കുന്നുകര - കരുമാല്ലൂർ കുടിവെള്ള പദ്ധതിയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കുന്നുകര - കരിമാല്ലൂർ കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. 

 

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. മുപ്പത്തടം ജലശുദ്ധീകരണശാലയുടെ ശേഷി 20 എം.എൽ.ഡി ആയി വർധിപ്പിക്കുന്നതോടെ ആലങ്ങാട് പഞ്ചായത്തിലേക്കും കൂടുതൽ കുടിവെള്ള മെതിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലെ 190 എം എൽ ഡി പദ്ധതി വരുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നും കുന്നുകര- കരുമാല്ലൂർ ശുദ്ധജല വിതരണം പദ്ധതി ഒട്ടും കാലതാമസമില്ലാതെ നിർമ്മാണം 

പൂർത്തിയാക്കി എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

date