അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ കൊച്ചിൻ ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര പൈതൃക കേന്ദ്രത്തിലെ 10 പ്രദർശന വിപണനസ്റ്റാളുകൾ, കഫറ്റീരിയ എന്നിവ സർക്കാർ നിരക്കിൽ ഏറ്റെടുത്ത് നടത്തുന്നതിലേയ്ക് സംരംഭക സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗക്കാർ ഉൽപ്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനാണ് പ്രസ്തുത സ്റ്റാളുകൾ അനുവദിക്കുക. പ്രസ്തൂത വിപണനസ്റ്റാളുകളിലൂടെ എന്തെല്ലാം ഉൽപ്പന്നങ്ങളാണ് വിപണനം നടത്തുന്നതെന്ന വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 30 ന് വൈകിട്ട് 5 ന് മുമ്പായി ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, ഫോൺ: 0471-2304594, 0471-2303229, ഇ-മെയിൽ keralatribes@gmail.com.
പി.എൻ.എക്സ് 2879/2025
- Log in to post comments