Post Category
സ്പോട്ട് അഡ്മിഷൻ
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ ജൂണ്‍ 26ന് ആരംഭിക്കും. പ്ലസ് 2/ ഐ.ടി.ഐ/ ഡിപ്ലോമ ആണ് യോഗ്യത. ആറു മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9495999688, 9496085912, 9497289688.
date
- Log in to post comments