Skip to main content
പ്രഥമ ശുശ്രുഷ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ഷാജിർ ഉദ്ഘാടനം ചെയ്യുന്നു

ചാപ് ദി ഹാര്‍ട്ട് സേവര്‍; 250 വളണ്ടിയര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ചാപ് ദി ഹാര്‍ട്ട് സേവര്‍ പ്രഥമ ശുശ്രൂഷ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു. 
ഹൃദയ സ്തംഭനങ്ങളില്‍ സി പി ആര്‍ നല്‍കാന്‍ പൊതു ജനങ്ങള്‍ക്ക് പരിശീലനം നല്‍കുക വഴി ഹൃദയസ്തംഭന മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണിത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ പരിശീലനം ലഭിച്ച 250 വളണ്ടിയര്‍മാര്‍ക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. രാജ്യത്ത് പ്രതിവര്‍ഷം ഏഴ് ലക്ഷം മരണങ്ങളാണ് ഹൃദയസ്തംഭനം മൂലം ഉണ്ടാകുന്നത്. ഇതില്‍ 70 ശതമാനവും ആശുപത്രിക്ക് പുറത്താണ് സംഭവിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ ഇടപെടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരീശീലനം നല്‍കി പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കിയെടുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചാപ് ദി ഹാര്‍ട്ട് സേവര്‍ എന്ന പദ്ധതി വിഭവനം ചെയ്തത്. എമര്‍ജന്‍സി മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിക്കുന്നതില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. 

date