Skip to main content

സൗജന്യ തൊഴിൽ പരിശീലനം

 

 

എറണാകുളം ജില്ല പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കായി കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്വദേശത്തും വിദേശത്തും ഒരുപോലെ തൊഴിൽ സാധ്യതയുള്ള കേന്ദ്ര ഗവൺമെന്റ് സർട്ടിക്കറ്റോട് കൂടിയ ജെറിയാട്രിക് കെയർ കോഴ്സിലേക്കാണ് പരിശീലനം. അസാപ് കേരളയുടെ പെരുമ്പാവൂർ, കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് പരിശീലനം.

 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന് ചേരുവൻ ചൊവ്വാഴ്ച ( 24/5/25) ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുക.ഫോൺ- 9495999725

date