Skip to main content

അറിയിപ്പുകൾ

 

 

 

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്: സൗജന്യ വർക്ക് ഷോപ്പ്

 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺ ലൈൻ വർക്ക് ഷോപ്പ് ജൂൺ 26, 27 തീയതികളിൽ വൈകുന്നേരം ഏഴു മുതൽ എട്ടു വരെ നടത്തുന്നു. വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ :9072592412, 9072592416

 

ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം ജനറൽ ആശുപ്രതിയിലെ ഗ്രീൻ കാഷ്വാലിറ്റി ബിൽഡിംഗിനോട് ചേർന്നതും കാഷ്വാലിറ്റി ബിൽഡിംഗിനും സബ്സ്റ്റേഷന് സമീപമുള്ളതുമായ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ട് മരങ്ങൾ (അരണമരം-ഒന്ന്, ആൽമരം-ഒന്ന്) മുറിച്ചു തടികളും ചില്ലകളും ഉൾപ്പെടെ കോമ്പൗണ്ടിൽ നിന്നും നീക്കം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷ൯ ക്ഷണിച്ചു.

 

 സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് പ്രവൃത്തി സമയങ്ങളിൽ അറിയാം. 

 

ഹാന്റ് ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ: ലാറ്ററൽ എൻട്രി

 

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി - കണ്ണൂർ ഹാൻ്റലും ആ൯്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിൻ്റെ രണ്ടാംവർഷ ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു. സയൻസ് ഗ്രൂപ്പിൽ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളെടുത്ത് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. വിശദവിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്നോളജി-കണ്ണൂർ, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7, വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷ ഫോറം www.iihtkannur.ac.in വെബ്സൈറ്റിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കും.ഫോൺ : 0497-2835390

 

പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) താത്കാലിക നിയമനം

 

 

ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പ‌ര്യമുള്ള ഉദ്യോഗാർതഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ഡി എ എം ഇ അംഗീകരിച്ച ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം ജൂലൈ രണ്ടിന് രാവിലെ 11-ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് (10-15 മുതൽ 05-15 വരെ ) നേരിട്ട് അറിയാം. 

 

 

'പ്രയുക്തി-2025' തൊഴിൽമേള

 

 

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെന്റ്റ് കുര്യാക്കോസ് കോളേജ്, കുറുപ്പംപടി യും സംയുക്താഭിമുഖ്യത്തിൽ 'പ്രയുക്തി-2025' തൊഴിൽമേള 2025 ജൂൺ 28 ശനിയാഴ്ച്ച കുറുപ്പംപടി സെൻ്റ് കുര്യാക്കോസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.

 

 സ്വകാര്യ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഇരുപതിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന ഈ തൊഴിൽമേളയിൽ അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ www.empekm.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. 

 

 രാവിലെ 9.30 ന് ബയോഡാറ്റായും സർട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച അഡ്മിഷൻ സ്ലിപ്പുമായി ഹാജരാകണം. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൽ ബന്ധപ്പെടുക. ഫോൺ- 0484-2422452, 9446025780, 9446926836 

 

ലേലം

 

ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ഹൈസ്കൂൾ കെട്ടിടങ്ങളോട് ചേർന്നുള്ള പഴയ ഓടിട്ട രണ്ട് ക്ലാസ് മുറികളും സ്‌കൂൾ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേജും പൊളിച്ച് വിൽക്കുന്നതിനായി ജൂലൈ 11-ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ ലേലം നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2624980.

 

 

വസ്തു ലേലം

 

കണയന്നൂർ താലൂക്ക് മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നമ്പർ 24 സർവ്വേ നമ്പർ 330/5 വിസ്തീർണം 0.45 ആർ വസ്തു ആഗസ്റ്റ് 13-ന് രാവിലെ 11-ന് മുളന്തുരിത്തി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ കണയന്നൂർ താലൂക്ക് ഓഫീസിൽ അറിയാം.

date