പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓണത്തിനൊരു പൂക്കളം പദ്ധതിക്ക് തുടക്കമായി
ഓണത്തെ വരവേല്‍ക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ഓണത്തിനൊരു പൂക്കളം' പദ്ധതിക്ക് പാറപ്പള്ളിയില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നിരവധി കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് പൂക്കളുടെ തൈകള്‍ വിതരണം ചെയ്തത്. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളിയില്‍ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് നിര്‍വഹിച്ചു.
ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കളുടെ തൈകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പ്രകൃതിദത്ത പൂക്കള്‍ ഉപയോഗിച്ച് പുക്കളം ഒരുക്കുക, കുറഞ്ഞ ചെലവില്‍ പൂക്കള്‍ ലഭ്യമാക്കാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. 2024-ല്‍ ആദ്യമായി നടപ്പിലാക്കിയ 'ഓണത്തിനൊരു പൂക്കളം' പദ്ധതി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുടനീളം വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ലഭിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരനന്‍ അധ്യക്ഷത വഹിച്ചു. പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് നിഖില്‍ നാരായണന് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രജനി കൃഷ്ണന്, ജോയിന്റ്. ബി. ഡി. ഒ. ബിജുകുമാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.വി ഹരിത സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments