Skip to main content

 എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ അനുവദിക്കുന്നു

രാജ്മോഹന്‍ ഉണ്ണിത്താന്‍   എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ അനുവദിക്കുന്നു. ബേഡഡുക്ക പഞ്ചായത്തില്‍ വാര്‍ഡ് 11 ജയപുരം മുന്നാട്, വാര്‍ഡ് 15 കുണ്ടംകുഴി, വാര്‍ഡ് 10 കൂരംകയ, വാര്‍ഡ് 9 പറയംപള്ളം, വാര്‍ഡ് 14 കൈരളിപ്പാറ, വാര്‍ഡ് 3 ഒതോട്ടടുക്കം എന്നിവിടങ്ങളിലായി ആറും പള്ളിക്കര പഞ്ചായത്തില്‍ വാര്‍ഡ് 19 പള്ളിപ്പുഴ, വാര്‍ഡ് 4 പനയാല്‍, എന്നിവിടങ്ങളിലായി ഓരോന്നു വീതവും വാര്‍ഡ് 14(1) മുക്കൂട് രണ്ടും ഉള്‍പ്പെടെ നാലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 33 പുഞ്ചാവി, വാര്‍ഡ് 28 കൊട്രച്ചാല്‍, വാര്‍ഡ് 27 പടന്നക്കാട്, വാര്‍ഡ് 11 അമ്പലത്തുകര, എന്നിവിടങ്ങളിലായി നാലും കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ വാര്‍ഡ് 3 ചീമേനി, വാര്‍ഡ് 6 പുലിയന്നൂര്‍, വാര്‍ഡ് 9 അറുകര പെട്ടിക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നും കുറ്റിക്കോല്‍ പഞ്ചായത്തില്‍ വാര്‍ഡ് 09 കാക്കച്ചാല്‍, വാര്‍ഡ് 14 പുളുവിഞ്ചി, വാര്‍ഡ് 11 കരിവേടകം എന്നിവിടങ്ങളിലായി മൂന്നും മഞ്ചേശ്വരം പഞ്ചായത്തില്‍ വാര്‍ഡ് 3 ഉദയ് വാര്‍, വാര്‍ഡ് 13 ബങ്കര, വാര്‍ഡ് 21 കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലായി മൂന്നും കാറഡുക്ക പഞ്ചായത്തില്‍ വാര്‍ഡ് 4 മൈത്രിനഗര്‍, വാര്‍ഡ് 8 കുണ്ടൂര്‍ എന്നിവിടങ്ങളിലായി രണ്ടും മടിക്കൈ പഞ്ചായത്തില്‍ വാര്‍ഡ് 12 കക്കാട്ട് മടിക്കൈ, വാര്‍ഡ് 14 കന്നിപ്പാറ എന്നിവിടങ്ങളിലായി രണ്ടും മധൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 17 ഹിദായത്ത് നഗര്‍ ചെങ്കോട്, വാര്‍ഡ് 2 പട്ല എന്നിവിടങ്ങളിലായി രണ്ടും മുളിയാര്‍ പഞ്ചായത്തില്‍ വാര്‍ഡ് 15 മുളിയാര്‍, വാര്‍ഡ് 9 ഇരിയണ്ണി, എന്നിവിടങ്ങളിലായി രണ്ടും പിലിക്കോട് പഞ്ചായത്തില്‍ വാര്‍ഡ് 6 പാടിക്കീല്‍, വാര്‍ഡ് 9 ചുരിക്കൊവ്വല്‍, എന്നിവിടങ്ങളിലായി രണ്ടും പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വാര്‍ഡ് 2 മുളിയാറു, വാര്‍ഡ് 6 ഇരിയ, എന്നിവിടങ്ങളിലായി രണ്ടും ഉദുമ പഞ്ചായത്തില്‍ വാര്‍ഡ് 21 ഉദയമംഗലത്ത് ഒന്നും പൈവളിക പഞ്ചായത്തില്‍ വാര്‍ഡ് 12 മുനൂരില്‍ ഒന്നുംകോടോം ബേളൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 കാലിച്ചാനടുക്കത്ത് ഒന്നും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വാര്‍ഡ് 14 ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ ഒന്നും അജാനൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 13 തുളിച്ചേരിയില്‍ ഒന്നും തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 14 ഉടുമ്പുന്തലയില്‍ ഒന്നും നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 22- നീലേശ്വരത്ത് ഒന്നും ഉള്‍പ്പെടെ ആകെ 42 സ്‌കൂട്ടറുകളാണ് അനുവദിക്കുന്നത്. ഈ സ്ഥലങ്ങളില്‍ താമസക്കാരായ താല്‍പര്യമുള്ള ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് , ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ ഏഴിനകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്ക്, വിദ്യാനഗര്‍, കാസര്‍കോട്  671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് എം.പി ലാഡ്‌സ് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.  ഫോണ്‍- 04994255074.

date